Thursday, July 23, 2020

ചരിത്രത്തിലൂടെ......




അന്ധ കവിയായ ഹോമര്‍ തൻെറ ഇലിയഡ് എന്ന ഇതിഹാസത്തിൽ  വിവരിച്ചിരിക്കുന്ന  ഒരു പ്രധാന ഭാഗമാണ് ട്രോജൻ കുതിരയുടെ കഥ, ഗ്രീക്കുകാർ ട്രോയിക്കെതിരെ നടത്തിയ യുദ്ധത്തെയാണ് ട്രോജൻ യുദ്ധമായി ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്നത്. ട്രോയിയുടെ രാജകുമാരനായ പാരിസ്, സ്പാർട്ടയുടെ രാജാവായ മെനിലോസിന്റെ ഭാര്യ ഹെലനെ അപഹരിച്ചു കൊണ്ടുപോയതിനാലുള്ള അപമാനത്താലാണ് യുദ്ധം ആരംഭിച്ചത്.ഗ്രീക്കുകാര്‍ സ്വതന്ത്ര നഗരമായ ട്രോയിയിൽ പ്രവേശിച്ച് യുദ്ധം വിജയിപ്പിക്കാൻ ഉപയോഗിച്ച തന്ത്രപ്രധാനമായ കഥയാണ് ഇത്. ഫലമില്ലാത്ത 10 വർഷത്തെ നീണ്ട ഉപരോധത്തിനുശേഷം, ഗ്രീക്കുകാർ ഒരു വലിയ തടിക്കുതിരയെ നിർമ്മിക്കുകയും , ഒരു പ്രത്യേക സൈന്യത്തെ അതിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തു . ശേഷം ഗ്രീക്കുകാർ കപ്പലിൽ അവരുടെ നാട്ടിലേക്ക് തിരിച്ച് യാത്ര ചെയ്യുന്നതായി നടിച്ചു. ആ സമയം ട്രോജന്മാർ കുതിരയെ വിജയ പ്രതീകമാക്കി മനസ്സിലാക്കി തങ്ങളുടെ നഗരത്തിലേക്ക് വലിച്ചിഴച്ചു. അന്ന് രാത്രി ഗ്രീക്ക് സൈന്യം കുതിരക്കുള്ളിൽ നിന്ന് പുറത്തേക്കിറങ്ങി, ഗ്രീക്ക് സൈന്യത്തിനായ് ട്രോയ് നഗരത്തിൻറെ ബാക്കി വാതിലുകൾ തുറന്നു നൽകി. ഗ്രീക്കുകാർ ട്രോയ് നഗരത്തിൽ പ്രവേശിച്ച് നഗരത്തെയാകെ നശിപ്പിച്ചു. "ട്രോജൻ ഹോഴ്സ്" എന്നത് ആധുനിക കാലത്ത് ഒരു ശത്രുവിനെ സുരക്ഷിതമായി സംരക്ഷിച്ചിരിക്കുന്ന ഒരു കോട്ടയിലേക്കോ സ്ഥലത്തേക്കോ ക്ഷണിക്കാൻ,ആകർഷിക്കാൻ കാരണമാകുന്ന ഏതെങ്കിലും തന്ത്രത്തെ രൂപകമായി കണക്കാക്കി വരുന്നു.



No comments:

Post a Comment