മഹത്തായ ഒരു ഗുരു-ശിഷ്യ ബന്ധത്തിലെ പ്രധാന കണ്ണികളാണ് സോക്രട്ടീസ് - പ്ലേറ്റോ-അരിസ്റ്റോട്ടിൽ എന്നിവര്‍.യവനതത്വചിന്തയിലെ ത്രിമൂര്‍ത്തികള്‍ ....യാഥാസ്ഥിതികവും,സങ്കുചിതവുമായ വിദ്യാഭ്യാസ രീതിയെ നൂതനവും ,സമഗ്രവുമായ ആശയങ്ങളിലൂടെ ചിന്തിക്കാനും ,പ്രവര്‍ത്തിക്കാനും പഠിപ്പിച്ചവര്‍.....
നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുക എന്നതായിരുന്നു സോക്രട്ടീസിൻെറ രീതി.ഇത്തരം ചോദ്യങ്ങള്‍ യാഥാസ്ഥിക ചിന്തകരെ ചൊടിപ്പിച്ചു.സ്വന്തം
അജ്ഞതയെക്കുറിച്ചുള്ള
തിരിച്ചറിവില്‍ നിന്നാണ്
തനിക്ക് വിജ്ഞാനം കൈവന്നത്
എന്നായിരുന്നു സോക്രട്ടീസിന്‍റെ
വിശ്വാസം.
തനിക്ക്
ഒന്നുമറിയില്ല എന്നായിരുന്നു
സോക്രട്ടീസ് കരുതിയിരുന്നത്.
സോക്രട്ടീസിൻെറ ശിഷ്യനും അരിസ്റ്റോട്ടിലിൻെറ ഗുരുവും ആയിരുന്നു പ്ലേറ്റോ. ആഥൻസിൽ അദ്ദേഹം
ഒരു തത്ത്വചിന്താപാഠശാല
സ്ഥാപിച്ചു.
വിജ്ഞാനദേവതയായ അഥീനക്കു പ്രതിഷ്ഠിക്കപ്പെട്ട
അക്കാദമിയ എന്ന ഒലിവുമരത്തോട്ടത്തിൽ
സ്ഥാപിക്കപ്പെട്ട ആ കലാശാലയാണ് അക്കാഡമി.
അരിസ്റ്റോട്ടിൽ സ്ഥാപിച്ച ഗുരുകുലമാണ്
ലൈസിയം(lyceum) . പെരിപാറ്റെറ്റിക്‌സ്
എന്നറിയപ്പെടുന്ന
ബോധനരീതിയായിരുന്നു
അരിസ്റ്റോട്ടിലിന്റേത്.
ഗുരുവും
ശിഷ്യരും
തര്‍ക്കിച്ച്
നടക്കുന്ന രീതിയായിരുന്നു
അത്. അക്കാഡമിപോലെ
അടഞ്ഞ
ഇടമായിരുന്നില്ല അത്.
ആര്‍ക്കും ആ
ജ്ഞാനപ്രദിക്ഷണത്തില്‍
പങ്കെടുക്കാം.335 ബി.സി.
യില്‍ സ്ഥാപിതമായതും
പിന്നീട്
മണ്‍മറഞ്ഞുപോയതുമായെങ്കിലും, 1996ൽ
ഹെല്ലെനിക് പാർലിമെന്റിനു
പിറകിലുള്ള ഒരു പാർക്കിൽ
ലൈസിയത്തിന്റെ അവശിഷ്ടങ്ങൾ
കണ്ടെത്തി.ഇന്ന് അന് ഒരു ചരിത്രസ്മാരകമാക്കി സന്ദര്‍ശക്കായി തുറ
ന്നുകൊടുത്തു.
അരിസ്റ്റോട്ടിലിൻെറ പ്രധാന ശിഷ്യരിൽ ഒരാളായിരുന്നു അലക്സാണ്ടര്‍.
അരിസ്റ്റോട്ടിലിന്റെ ശിഷ്യത്തിൽ അലക്സാണ്ടര്‍ ഹോമറിന്റെ കടുത്ത
ആരാധകനായി തീർന്നു,പ്രതേകിച്ച് ഇലിയഡിൻെറ.ലോകം കീഴടക്കാൻ
കിട്ടിയ പ്രചോദനവും ഇതുതന്നെ.....
No comments:
Post a Comment