Monday, August 3, 2020

BUCEPHALUS AND POSITIVE THINKING ...


പൗരാണിക ചരിത്രത്തിലെ ഏറ്റവും പേരു കേട്ട കുതിരയായിരുന്നുഅലക്‌സാണ്ടർ ചക്രവർത്തിയുടെ കുതിരയായ ബ്യൂസിഫലസ്. അലക്സാൻഡറിന്‌ പത്ത്‌ വയസുള്ളപ്പോൾ തെസ്സ്ലിയിൽ നിന്നൊരു വ്യാപാരിയിൽ നിന്ന് അദ്ദേഹത്തിൻെറ പിതാവായ ഫിലിപ്പ്  ഒരു കാട്ടുകുതിരയെ വാങ്ങി,കൊട്ടാരത്തിൽ കൊണ്ട്‌ വന്നു.എന്നാൽ കുതിരയെ മെരുക്കാൻ ആർക്കും സാധിക്കുന്നില്ല.വീരന്മാരെയും,കുതിര സവാരിക്കാരെയും കുതിര തള്ളിയിട്ടു.അതോടെ രാജാവ്‌ കുതിരയെ കൊണ്ട്‌ പോകാൻ ഫിലിപ്പ്‌ ഉത്തരവിട്ടു.അപ്പോൾ അലക്സാണ്ടർ കുതിരപ്പുറത്ത്‌ കയറാൻ രാജാവിനോട്‌ അനുവാദം ചോദിച്ചു.ആദ്യം അനുവാദം കൊടുക്കാതിരുന്ന രാജാവ്‌ അലക്സാൻഡറിന്റെ നിർബന്ധത്തിനു വഴങ്ങി അനുവാദം നൽകി.സന്തോഷത്തോടെ അടുത്തെത്തിയ   അലക്സാണ്ടർ കുതിരയെ തിരിച്ച്‌ നിർത്തി കുതിരപുറത്ത്‌ കയറുകയും മൈതാനത്തിലൂടെ ഓടിക്കുകയും ചെയ്തു.ഫിലിപ്പ്‌ രാജാവിന്‌ അത്ഭുത്വും സന്തോഷവും തോന്നി.കുതിരപ്പുറത്ത്‌ നിന്നിറങ്ങിയ അലക്സാൻഡർ രാജാവിനോട്‌ പറഞ്ഞു“സ്വന്തം നിഴൽ കണ്ട്‌ ഭയപ്പെട്ടതിനാലാണ്‌ കുതിര മെരുങ്ങാത്തത്‌ .സൂര്യന് അഭിമുഖമായി നിര്‍ത്തിയപ്പോൾ കുതിരക്ക്‌ നിഴൽ കാണാതായി.അപ്പോൾ അത്‌ ശാന്തമായി നിന്നു”.ബ്യൂസിഫലസ്‌ അലക്സാൻഡറുടെ ഇന്ത്യാ ആക്രമണത്തിലും ബ്യുസിഫലസ്  ഉണ്ടായിരുന്നു.ബ്യൂസിഫലസ്‌ മരിച്ചതിനു ശേഷം അലക്സാൻഡർ ബ്യുസിഫലസിന്റെ സ്മരണക്കയി ഒരു നഗരത്തിന്‌ “ബ്യൂസിഫല” എന്ന്‌ പേരിട്ടു.

No comments:

Post a Comment