Wednesday, August 12, 2020

എൻെറ പേജ്....

 ചരിത്രമുറങ്ങുന്ന,ജാതക കഥകള്‍ പറയുന്ന അജന്താ ഗുഹകള്‍...

 അജന്താ ഗുഹകൾ ബുദ്ധവിഹാരങ്ങളായിരുന്നു. പാറയിൽ കൊത്തിയുണ്ടാക്കിയ ഇരുപത്തിയൊൻപതു ഗുഹകളാണ് അജന്തയിലുള്ളത്. ബി. സി. 480 നും 650 നും ഇടയിലായിരിക്കണം ഇത് പണിതീർത്തിട്ടുണ്ടാകുക എന്നാണ് കരഹതുന്നത്. ഇപ്പോൾ ഇത് യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി ഏറ്റെടുത്തിട്ടുണ്ട്. ശിൽപ്പചാതുര്യം പ്രകടമാണെങ്കിലും ചിത്രകലയാണ് അജന്തയിൽ മുന്നിട്ടു നില്ക്കുന്നത്. ജാതക കഥകളിൽ വിവരിച്ചിരിക്കുന്ന കഥകൾക്ക് ജീവൻ കൊടുത്തതാണെന്നു തോന്നുന്ന വിധമാണ് ഇവിടത്തെ ചിത്രാലേഖനം. ഒരു കാലഘട്ടത്തിന്റെ സംസ്‌ക്കാരവും ആചാരമുറകളും പ്രകടമാക്കുന്ന ചിത്രങ്ങൾ. എല്ലാം പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചു മാത്രം വരയ്ക്കപ്പെട്ടതാണ്. ഗുഹകളുടെ ഉള്ളിൽ വെളിച്ചത്തിനായി വലിയ കണ്ണാടികൾ ഉപയോഗിച്ചിരുന്നു. പല ചിത്രങ്ങളും നമുക്ക് നൽകുന്ന സന്ദേശം ആ കാലഘട്ടത്തിൽ പരിഷ്‌കൃതരായ മനുഷ്യർ ജീവിച്ചിരുന്നു എന്നു തന്നെയാണ്.....

ശതവാഹനൻമാരും,വാകാടകൻമാരും നാട്ടുരാജ്യം ഭരിച്ചിരുന്ന കാലത്താണ് ഈ ഗുഹാക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. ആനയുടെ ആകൃതിയിലുള്ള കവാടം കടന്ന് ഉള്ളിലെത്തുന്നവരെ വിസ്മയിപ്പിക്കുന്ന കരവിരുതാണ് തറയൊഴികെയുള്ള മിക്ക സ്ഥലങ്ങളും കൊത്തിയെടുത്ത ചുവർ ചിത്രങ്ങൾ.....
 
മലയടിവാരത്തിലെ പാറകള്‍ തുരന്നാണ് ഗുഹകള്‍ നിര്‍മിച്ചിരിക്കുന്നത്. ശില്പങ്ങളും ചുവര്‍ച്ചിത്രങ്ങളും ഇവയ്ക്ക് ചാരുത നല്‍കുന്നു. അതീവവൈദഗ്ധ്യത്തോടെ രചിക്കപ...

Read more at: https://www.mathrubhumi.com/travel/india/ajanta-cave-temple-travel-mathrubhumi-yathra-1.4273668

No comments:

Post a Comment