Monday, September 7, 2020

സ്പാർട്ടക്കസ്

 

പുരാതനറോമിലെ ഒരടിമയും, മല്ലയോദ്ധാവും (ക്രി.മു.109 BC-71-നടുത്ത്), റോമാസാമ്രാജ്യത്തിനെതിരെ അടിമകൾ നടത്തിയ മുന്നേറ്റമായ മൂന്നാം അടിമയുദ്ധത്തിന്റെ (Third Servile War) നേതാവും ആയിരുന്നു സ്പാർട്ടക്കസ് . അടിമകളെക്കൊണ്ട് മല്ലയുദ്ധം ചെയ്യിക്കൽ റോമിലെ പ്രഭുക്കളുടെയും ഭരണാധികാരികളുടെയും വിനോദമായിരുന്നു.അടിമകളെ തമ്മിൽ തന്നെയോ,മൃഗങ്ങളുമായോ നടത്തിയിരുന്ന ഇത്തരം മല്ലയുദ്ധങ്ങൾ ഏതെങ്കിലും ഒരു ഭാഗത്തുള്ളവർ മരിച്ചു വീഴുന്നതുവരെ തുടർന്നിരുന്നു .മല്ലയുദ്ധത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേകം പരിശീലനവും നൽകപ്പെട്ടിരുന്നു.സ്പാർട്ടക്കസ് ഇത്തരം മല്ലയുദ്ധത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഒരു യോദ്ധാവായിരുന്നു.മൂന്നാം അടിമയുദ്ധത്തിൽ സ്പാർട്ടക്കസും,അടിമകളും വിജയിച്ചിരുന്നുവെങ്കിൽ റോമാ ചരിത്രത്തിന്റെ ഗതി തന്നെ മാറിയേനെ....

No comments:

Post a Comment