Skip to main content

Posts

Showing posts from August, 2020

ധ്രുവദീപ്തി

  ഭൂമിയുടെ കാന്തികധ്രുവങ്ങളിൽ നിന്ന് 18° മുതൽ 23° വരെ അകലെയുള്ള ഉപര്യന്തരീക്ഷമേഖലകളിൽ രാത്രിയുടെ ആദ്യയാമം മുതൽ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരത്തെയാണ് ധ്രുവദീപ്തി ( Aurora ) എന്ന് പറയുന്നത്. ഇത് പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ദക്ഷിണധ്രുവത്തിൽ ഇത്തരത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് അറോറ ഓസ്ട്രേലിസ് (Aurora Australis). ഉത്തരധ്രുവത്തിൽ രാത്രി ആകാശത്തുകാണപ്പെടുന്ന ദീപ്തിപ്രസരമാണ് അറോറ ബോറിയാലിസ് (Aurora Borealis).   

HAPPY ONAM

  എല്ലാവര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകൾ......ആദിയുടെ ഡിജിറ്റൽ പൂക്കളം.

ചുമടുതാങ്ങി... അത്താണി

  വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ്  ചുമടുതാങ്ങി  അഥവാ  അത്താണി  എന്നു പറയുന്നത്.ഏകദേശം 5-6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള രണ്ട് കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ല് വച്ചാണ് ഇവ നിർമ്മിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്. വാഹന, റെയിൽ ഗതാഗതങ്ങൾ നിലവിൽ വന്നപ്പോൾ ചുമടുതാങ്ങികൾ വഴിയോരങ്ങളിൽ നിന്നും അപ്രത്യക്ഷമായി.അത്താണികൾ നിലനിന്നിരുന്ന ചില സ്ഥലങ്ങൾ കാലാന്തരത്തിൽ ചെറു കച്ചവടകേന്ദ്രങ്ങളാവുകയും അവ അത്താണി എന്ന സ്ഥലപ്പേരിൽ അറിയപ്പെടുകയും ചെയ്തു.

അനാര്‍ക്കലി...

 അനാര്‍ക്കലി... വിടരാറായ മാതളപ്പൂമൊട്ട്....മുഗള്‍ സാഹിത്യത്തിലെ ദുരന്ത നായിക... സ്വന്തം പ്രണയത്തിനായി   മകനും, അച്ഛനും  ..അക്ബറും ,ജഹാംഗീറും തമ്മിലുള്ള യുദ്ധം, ഒടുവിൽ കൽതുറങ്കലിൽ ജീവനോടെയുള്ള അവളുടെ ജീവത്യാഗം...ചരിത്രം മറക്കില്ല അനാര്‍ക്കലിയുടെ ജീവിതം...

എൻെറ പേജ്....

  ചരിത്രമുറങ്ങുന്ന,ജാതക കഥകള്‍ പറയുന്ന അജന്താ ഗുഹകള്‍...                       അജന്താ ഗുഹകൾ ബുദ്ധവിഹാരങ്ങളായിരുന്നു. പാറയിൽ കൊത്തിയുണ്ടാക്കിയ ഇരുപത്തിയൊൻപതു ഗുഹകളാണ് അജന്തയിലുള്ളത്. ബി. സി. 480 നും 650 നും ഇടയിലായിരിക്കണം ഇത് പണിതീർത്തിട്ടുണ്ടാകുക എന്നാണ് കരഹതുന്നത്. ഇപ്പോൾ ഇത് യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി ഏറ്റെടുത്തിട്ടുണ്ട്. ശിൽപ്പചാതുര്യം പ്രകടമാണെങ്കിലും ചിത്രകലയാണ് അജന്തയിൽ മുന്നിട്ടു നില്ക്കുന്നത്. ജാതക കഥകളിൽ വിവരിച്ചിരിക്കുന്ന കഥകൾക്ക് ജീവൻ കൊടുത്തതാണെന്നു തോന്നുന്ന വിധമാണ് ഇവിടത്തെ ചിത്രാലേഖനം. ഒരു കാലഘട്ടത്തിന്റെ സംസ്‌ക്കാരവും ആചാരമുറകളും പ്രകടമാക്കുന്ന ചിത്രങ്ങൾ. എല്ലാം പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചു മാത്രം വരയ്ക്കപ്പെട്ടതാണ്. ഗുഹകളുടെ ഉള്ളിൽ വെളിച്ചത്തിനായി വലിയ കണ്ണാടികൾ ഉപയോഗിച്ചിരുന്നു. പല ചിത്രങ്ങളും നമുക്ക് നൽകുന്ന സന്ദേശം ആ കാലഘട്ടത്തിൽ പരിഷ്‌കൃതരായ മനുഷ്യർ ജീവിച്ചിരുന്നു എന്നു തന്നെയാണ്.....         ശതവാഹനൻമാരും,വാകാടകൻമാരും നാട്ടുരാജ്യം ഭരിച്ചിരുന്ന കാലത്താ...

QUIT INDIA DAY AUGUST 9

ബ്രിട്ടീഷകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യത്തിന്  ഇന്ന് 78 വര്‍ഷം .....

HIROSHIMA DAY

ഹിരോഷിമാ ദിനവുമായി ബന്ധപ്പെട്ട്  പ്രസെൻേറഷൻ തയ്യാറാക്കി അവതരിപ്പിക്കുകയാണ് ആദി എസ് ബിനു. CLICK HERE TO VIEW

BUCEPHALUS AND POSITIVE THINKING ...

പൗരാണിക ചരിത്രത്തിലെ ഏറ്റവും പേരു കേട്ട  കുതിരയായിരുന്നു അലക്‌സാണ്ടർ ചക്രവർത്തിയുടെ കുതിരയായ ബ്യൂസിഫലസ്.   അലക്സാൻഡറിന്‌ പത്ത്‌ വയസുള്ളപ്പോൾ തെസ്സ്ലിയിൽ നിന്നൊരു വ്യാപാരിയിൽ നിന്ന് അദ്ദേഹത്തിൻെറ പിതാവായ ഫിലിപ്പ്  ഒരു കാട്ടുകുതിരയെ വാങ്ങി,കൊട്ടാരത്തിൽ കൊണ്ട്‌ വന്നു.എന്നാൽ കുതിരയെ മെരുക്കാൻ ആർക്കും സാധിക്കുന്നില്ല.വീരന്മാരെയും,കുതിര സവാരിക്കാരെയും കുതിര തള്ളിയിട്ടു.അതോടെ രാജാവ്‌ കുതിരയെ കൊണ്ട്‌ പോകാൻ ഫിലിപ്പ്‌ ഉത്തരവിട്ടു.അപ്പോൾ അലക്സാണ്ടർ കുതിരപ്പുറത്ത്‌ കയറാൻ രാജാവിനോട്‌ അനുവാദം ചോദിച്ചു.ആദ്യം അനുവാദം കൊടുക്കാതിരുന്ന രാജാവ്‌ അലക്സാൻഡറിന്റെ നിർബന്ധത്തിനു വഴങ്ങി അനുവാദം നൽകി.സന്തോഷത്തോടെ അടുത്തെത്തിയ    അലക്സാണ്ടർ  കുതിരയെ തിരിച്ച്‌ നിർത്തി കുതിരപുറത്ത്‌ കയറുകയും മൈതാനത്തിലൂടെ ഓടിക്കുകയും ചെയ്തു.ഫിലിപ്പ്‌ രാജാവിന്‌ അത്ഭുത്വും സന്തോഷവും തോന്നി.കുതിരപ്പുറത്ത്‌ നിന്നിറങ്ങിയ അലക്സാൻഡർ രാജാവിനോട്‌ പറഞ്ഞു“സ്വന്തം നിഴൽ കണ്ട്‌ ഭയപ്പെട്ടതിനാലാണ്‌ കുതിര മെരുങ്ങാത്തത്‌ .സൂര്യന് അഭിമുഖമായി നിര്‍ത്തിയപ്പോൾ കുതിരക്ക്‌ നിഴൽ കാണാതായി.അപ്പോൾ അത്‌ ശാന്തമായി നിന്നു”. ബ്യൂ...

ICT VIDEO TUTORIALS STANDARD 10

JAIN ANDREWS HST SS IN GHSS PALAYAMKUNNU SHARING A VIDEO TUTORIAL FOR THE SECOND CHAPTER "TOWARDS PUBLISHING" .LYCEUM BLOG IS GRATEFUL TO JAIN TEACHER FOR THIS INITIATIVE. CLICK HERE TO VIEW

LYCEUM @ 100 DAYS..

20,000  ത്തിൽപ്പരം സന്ദര്‍ശകരുമായി ലൈസിയം ബ്ലോഗ്  നൂറാം ദിവസത്തിലേക്ക് വിജയകരമായി എത്തിയിരിക്കുന്നു. ഈ വിജയത്തോടൊപ്പം നിന്ന എല്ലാവര്‍ക്കും ബ്ലോഗിൻെറ പേരിൽ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.... SPECIAL THANKS TO MY BELOVED  JAIN AND VISHNU FOR STANDING ME AS CONFIDENT , GIVE ME A HAND TO RISE UP , AND REMEMBER ME TO TAKE RIGHT DECISIONS AT RIGHT TIME.